ഞാൻ ഒരു പടക്കളത്തിൽ നില്ക്കുകയാണ് ------------ എന്റെ ചുറ്റും  ശവശരീരങ്ങളാണ് ----------  യുദ്ധത്തിൽ മരിച്ചു വീണ സൈനികരുടെ ----------- പെട്ടെന്ന് അവളുടെ മുഖഭാവം മാറി . അയ്യോ എനിക്ക് വെടി കൊണ്ടു എന്റെ നെഞ്ചിൽ നിന്നും രക്തം ചീറ്റുന്നു ------- ഞാൻ മരിക്കുകയാണ് .അവളുടെ മുഖം ഭയവും വേദനയും കൊണ്ടു വികൃതമായിരുന്നു . പെട്ടെന്ന് അവൾ നിശബ്ദയായി .മുഖം ശാന്തമായി . ഞാൻ ചോദിച്ചു എന്താണ് സംഭവിക്കുന്നത്‌ അവൾ ശാന്തമായി പറഞ്ഞു ഞാൻ മരിച്ചു . തുടർന്നുള്ള ചോദ്യങ്ങളിൽ കിട്ടിയ വിവരങ്ങൾ ഇപ്രകാരമായിരുന്നു . രണ്ടാം ലോക മഹായുദ്ധമാണ്. ഹിറ്റ്‌ലറുടെ സേനയിൽ ഒരംഗമാണ്. ഹിറ്റ്‌ലറുടെ നയങ്ങളോട് യോജിക്കാൻ ആ സൈനികനു കഴിഞ്ഞില്ല . അതിനോടു എതിര്പ്പ് പ്രകടിപ്പിച്ച ആ സൈനികനെ ഹിറ്റ്‌ലർ തന്നെ വെടിവച്ചു കൊല്ലുകയായിരുന്നു.

കൗമാരക്കാരിയായ ഒരു വിദ്യാർത്ഥിയുടെ ഒരു പൂർവ്വജന്മ അനുഭവമാണ്‌  മുകളിൽ  കൊടുത്തത് . ആ കുട്ടിക്ക് രക്തം കണ്ടാൽ പേടിയായിരുന്നു . ടെലിവിഷനിൽ പോലും അങ്ങനെയുള്ള ദൃശ്യം കണ്ടാൽ കടുത്ത തലവേദനയും തലചുറ്റലും , ബോധക്ഷയവും  വരുമായിരുന്നു . രക്ത പരിശോധനയ്ക്ക് വേണ്ടി ശരീരത്തിൽ നിന്നും കുറച്ചു രക്തം കുത്തിയെടുക്കാൻ പോലും അവൾ അനുവദിച്ചിരുന്നില്ല .ആ പേടിയുടെ പരിഹാരത്തിന് വേണ്ടിയാണ്‌ കുട്ടിയെ എന്റെ അടുത്ത്  കൊണ്ടുവന്നത് . പേടിയുടെ കാരണത്തിലേക്ക് നയിച്ചപ്പോഴാണ്‌  മേൽപറഞ്ഞ അനുഭവം ആ കുട്ടി വിവരിച്ചത് . അതിനു ശേഷം  കുട്ടിയുടെ രക്തത്തിനോടുള്ള പേടി പൂർണ്ണമായും മാറി . ഈ ചികിത്സാരീതിക്ക്  പൂൂർവ്വജന്മപ്രതിഗമനചികിത്സ  എന്ന് പറയുന്നു . വളരെ ആഴത്തിലുള്ള മോഹനിദ്ര യുടെ അവസ്ഥയിലാണ്  സാധ്യമാകുന്നത് .
നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും ഉത്ഭവം പൂർവ ജന്മങ്ങളുടെ തിക്താനുഭവങ്ങളിൽ നിന്നുമാണ് എന്നാ വിശ്വാസമാണ് യുടെ ആധാരം . ചില ഭീതികൾ , വേദനകൾ, ഉത്കണ്ഠ തുടങ്ങിയ പല പ്രശ്നങ്ങൾക്കും വ്യക്തമായ കാരണം കണ്ടുപിടിക്കാനോ ചികിത്സിച്ചു മാറ്റാനോ നിലവിലുള്ള അലോപ്പതി , ആയുർവേദം തുടങ്ങിയ ചികിത്സാവിധികൾ അസമർത്ഥമാകുന്നു  ഉദാഹരണങ്ങൾ നമുക്ക് ചുറ്റും കാണുന്നുണ്ട് . അങ്ങനെയുള്ള പ്രശ്നങ്ങൾക്കും  യിൽ കൂടി സ്ഥായിയായ പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട് .
യെ പറ്റി ജനങ്ങളുടെയിടയിൽ അവബോധം കുറവാണ്. കൂടാതെ അതിനെ പറ്റി പല തെറ്റായ ധാരണകളും ഉണ്ട് .അതിനാൽ പലപ്പോഴും ഇതൊരു വിവാദ വിഷയമായിട്ടുണ്ട് . പുനർജൻമ്മം ആത്മാവ് , ഇവയെല്ലാം വെറും മിഥ്യയാണെന്നു കരുതുന്ന ഒരു വിഭാഗം ആളുകളുണ്ട് .അവർ  യുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നവരാണ് . ഒരു പുതിയ സ്ഥലത്ത് ആദ്യമായി ചെല്ലുമ്പോൾ ആ സ്ഥലം വളരെ പരിചയമുള്ളതു പോലെയും ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ട്  എന്ന പ്രതീതിയും നമ്മളിൽ ചിലെർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാകാം . അതുപോലെ ചിലരെ ആദ്യമായി കാണുമ്പോൾ തന്നെ ചിരകാല പരിചയമുള്ളതുപോലെയും വളരെ കാലത്തിനു ശേഷം കണ്ടുമുട്ടുന്ന ഒരു സുഹൃത്തിനെ എന്ന പോലെ അടുപ്പവും തോന്നാം ഇതൊന്നും യാദൃശ്ചികമല്ല എന്നും പൂർവ്വ ജന്മ ബന്ധങ്ങൾ ആണെന്നും സൂചിപ്പിക്കുന്ന അനുഭവങ്ങള റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് .
 യിൽ ആദ്യമായി പ്രശ്നമുള്ള ആളെ അഗാധമായ മോഹനിദ്രയിൽ   എത്തിക്കുന്നു . ചില നിർദ്ദേശങ്ങളിലൂടെ ഇത് സാധ്യമാണ് . അതിനുശേഷം പ്രത്യേക പ്രശനത്തിന്റെ ഉത്ഭവ സ്ഥാനത്തേക്ക് പോകാനുള്ള നിർദ്ദേശം കൊടുക്കുന്നു .


നമ്മൾ കടന്നുപോയ എല്ലാ ജന്മങ്ങളിലെയും അനുഭവങ്ങളുടെ ഓർമ്മകൾ നമ്മുടെ ഉപബോധമനസിൽ സൂക്ഷിച്ചിട്ടുണ്ട് . അതൊന്നും തന്നെ മാഞ്ഞുപോകുന്നില്ല. പക്ഷെ ബോധാവസ്ഥ യിൽ നമുക്ക്  അവ ഓർത്തെടുക്കാൻ കഴിയുന്നില്ല എന്നതുകൊണ്ടു മാത്രം  ആ ഓർമ്മകൾ നശിക്കുന്നു എന്നില്ല . ഈ മറവി നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി നമ്മുടെ മനസ്സ് ഉണ്ടാക്കിയിട്ടുള്ള ഒരു രക്ശോപാധി യാണ്  ആവശ്യമില്ലാത്ത , അല്ലെങ്കിൽ ഹാനികരമായ മന:ക്ലേശത്തിൽ രക്ഷിക്കാനുള്ള തന്ത്രം . ചില സന്ദർഭങ്ങളിൽ ആ ഓർമ്മകൾ ഉണർത്തപ്പെടാൻ ഇടയാകുമ്പോൾ , സന്ദർഭോചിതമല്ലാത്ത പ്രതികരണം നമ്മളിൽ നിന്നും ഉണ്ടാകുന്നു . യിൽ , ഹിപ്നോട്ടിക്  നിദ്രയിലായിരുക്കുമ്പോൾ , ചികിത്സകന്റെ നിർദ്ദേശം അനുസരിച്ച് ചികിൽസിക്കപ്പെടുന്ന ആളുടെ ഉപബോധമനസ്സ് ആ ശേഖരത്തിൽ നിന്ന് ആവശ്യമായത് തിരഞ്ഞെടുത്ത് അതിനെ പുനർജീവിക്കുന്നു  . മോഹനിദ്രയിലായിരിക്കുമ്പോൾ നടത്തുന്ന ഈ പുനരാവർത്തനം ആ അനുഭവത്തിന്റെ ദുഷ് ഫലങ്ങൾ കളയാനും അതുകൊണ്ടുണ്ടായ പ്രശ്നത്തിൽ നിന്ന് മുക്തമാകാനും സഹായകമാകുന്നു . പിന്നീട് മോഹനിദ്രയിൽ നിന്ന് ആ പ്രശ്നം മാറിയതായി അറിയുന്നു .ചില അകാരണഭയങ്ങൾ , അവസരത്തിന് യോജിക്കാത്ത വിധത്തിലുള്ള അമിത പ്രതികരണം തുടങ്ങിയ പെരുമാറ്റവൈകല്യങ്ങൾ എന്നിവയുടെ ഉത്ഭവം പൂർവ്വജന്മത്തിലേക്കു  നയിക്കുന്നുണ്ട്‌ . അങ്ങനെയുള്ള ഒന്നാണ്  ഈ  ലേഖനത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയത് . പൂർവ്വജന്മത്തിലെ അനുഭവങ്ങൾ ഈ ജീവിതത്തിലെ പെരുമാറ്റത്തെ എങ്ങനെ സ്വാധീനിക്കുന്നു   എന്ന് കാണിക്കുന്ന ഒരു അനുഭവം . അടുത്ത കാലത്തുണ്ടായത് , ഇവിടെ സന്ദർഭോജിതമായിരിക്കും എന്ന് കരുതുന്നു . 

ചെറുപ്പക്കാരിയായ ഒരു വീട്ടമ്മ - നമുക്കവരെ കസ്തൂരി എന്ന് വിളിക്കാം - ഭർത്താവിൻറെയും മാതാപിതാക്കളുടെയും കൂടെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് . ഒരു ദിവസം ഒരു അത്യാവിശ്യകാര്യത്തിനായി അവരുടെ ഭർത്താവിനു മറ്റൊരു നഗരത്തിലേക്ക് പോകേണ്ടി വന്നു  . ഒറ്റക്കാണ് അദ്ദേഹം പോയത്  . അന്നുതന്നെ തിരിച്ചെത്തും എന്ന് പറഞ്ഞിട്ടാണ് പോയത് . പക്ഷെ അന്ന് അദ്ദേഹത്തിന് തിരിച്ചുവരാൻ കഴിഞ്ഞില്ല . ഫോണിൽ വിളിച്ചു അന്ന് വൈകുന്നേരം വിവരം അവരെ അറിയിച്ചു , പിറ്റേദിവസം തന്നെ വരുമെന്നു ഉറപ്പും കൊടുത്തു . ഇതിൽ അസാധാരണമായി ഒന്നും മാതാപിതാക്കൾക്ക്‌ തോന്നിയില്ല . പക്ഷെ കസ്തൂരിയുടെ പ്രതികരണം  അങ്ങനെയല്ലായിരുന്നു . അവർ കരഞ്ഞു ബഹളമുണ്ടാക്കി , എല്ലാം നഷ്ട്ടപ്പെട്ടുപോയി എന്ന വിധത്തിൽ പുലമ്പിക്കരഞ്ഞുകൊണ്ട്  രാത്രി മുഴുവൻ ഉറങ്ങാതെ കഴിച്ചുകൂട്ടി . അച്ഛനും അമ്മയും അവരെ സമാധാനിപ്പിക്കാൻ വളരെ ശ്രമിച്ചു . എങ്കിലും അവർ നിയന്ത്രണമില്ലാതെ കരഞ്ഞുകൊണ്ട്‌ നേരം വെളുപ്പിച്ചു പിറ്റേന്നു രാവിലെ ഭർത്താവ് മടങ്ങിവന്നപ്പോഴാണ് അവർ ശാന്തയായത്. 

എന്റെ അടുത്ത് അവരെ കൊണ്ടുവന്നപ്പോൾ അവർ വിഷാദാവസ്ഥയിലായിരുന്നു . മുഖത്ത് ഒട്ടും പ്രസന്നതയില്ലാത്ത അവസ്ഥയായിരുന്നു . യിലൂടെ ആ പെരുമാറ്റത്തിന്റെ കാരണം തേടി അവർ പോയത് ഇതിനു മുന്പത്തെ ജന്മത്തിലേക്കാണ് . ആ ജന്മത്തിലും ഇവർ ഭാര്യാഭർത്താക്കന്മാർ ആയിരുന്നു വളരെ സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത് . ഒരു ദിവസം ജോലി സംബന്ധമായി അവരുടെ ഭർത്താവിനു വേറെ ഒരു നഗരത്തിലേക്ക് പോകേണ്ടി വന്നു . പിന്നീട് അയാൾ ഒരിക്കലും തിരിച്ചുവന്നില്ല . ആ വേർപാട്‌ അവരെ വളരെ  വേദനിപ്പിച്ചു .തനിക്കാരുമില്ല എന്ന തോന്നലും വിരഹ ദുഖവും അവരെ ഉന്മാദാവസ്തയിലെത്തിച്ചു. ആ അവസ്ഥയിൽ അവർ ആത്മഹത്യ ചെയ്തു . മോഹനിദ്രയിൽ ആ ജീവിതാനുഭവത്തിലൂടെ കടന്നുപോയതിനുശേഷം അവർ ഉന്മ്മേഷവതിയായി കൂടുതൽ പക്വത വന്നത് പോലെ തോന്നുന്നതായി പറഞ്ഞു .


ഒരു ഓർമപുതുക്കലല്ല. പൂര്വ്വജന്മാനുഭവം പുനർജീവിക്കുക  യാണ്  ചെയ്യുന്നത് . ആ അനുഭവത്തിൽ ആയിരിക്കുമ്പോൾ അന്നത്തെ എല്ലാ വികാരങ്ങളും - മാനസികവും ശാരീരികവും - അനുഭൂതികളും അതെ തീവ്രതയോടു തന്നെ അനുഭവപ്പെടുകയും പ്രകടമാവുകയും ചെയ്യും എന്തെന്നാൽ ആ സമയത്ത് അത് ശരിക്കും സംഭാവിക്കുന്നതയാണ് അവർ കാണുന്നത് .

ചിലപ്പോൾ ഒരു പ്രശ്നം തന്നെ ഒന്നിൽ കൂടുതൽ ജന്മങ്ങളിൽ ആവർത്തിക്കുന്നതായും   കണ്ടിട്ടുണ്ട് 

ഒരേ ആത്മാവ് പല ജന്മങ്ങളിലൂടെ മാനസിക സംഘർഷങ്ങൾ  ആവർത്തിച്ചുകൊണ്ടിരിക്കാം - ആ പ്രശനത്തിന്റെ പരിഹാരം ഉണ്ടാകുന്നതുവരെ . ഓരോ ജന്മത്തിലും പ്രത്യക്ഷ സംഭവങ്ങൾ വേറെ വേറെ ആയിരിക്കാം . പക്ഷെ അവയെല്ലാം ഒരേവിധത്തിലുള്ള മാനസിക വികരങ്ങളാണ്  ഉണ്ടാക്കുക . 

 

 


ഞാൻ ഹിപ്നോതെറാപ്പി  ആരംഭിച്ച് കുറച്ചു ദിവസങ്ങൾക്കുള്ളിൽ PLRTചെയ്യാനുള്ള ഒരവസരം എനിക്ക് ലഭിച്ചു . വിവാഹിതയായ ഒരു ചെറുപ്പക്കാരി ഒരു പ്രത്യേകതരം ഭയത്തിനടിമയായിരുന്നു . അവർക്ക് ഗ്യാസ് അടുപ്പ് കത്തിക്കാനും അതുപയോഗിച്ചു പാചകം ചെയ്യുവാനും പേടിയായിരുന്നു .
ഇതുമൂലം അവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി . അവർ വളരെ ദു:ഖിതയായിരുന്നു . അതിന്റെ പരിഹാരം തേടിയാണ് എന്നെ സമീപിച്ചത് . കൂടുതൽ വിവരങ്ങൾ അനേഷിച്ചപ്പോൾ  അഗ്നിയെയോ ഗ്യാസ് അടുപ്പിനെയോ പേടിക്കാൻ തക്ക കാരണമൊന്നും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നാണ് അറിഞ്ഞത് . അവർ PLRT  യ്ക്ക് തയ്യാറായി ഹിപ്നോട്ടിക് നിദ്രയിൽ ആക്കിയ ശേഷം ആ പേടിയുടെ കാരണത്തിലേക്ക്  പോകാനുള്ള നിർദ്ദേശം കൊടുത്തു തൊട്ടു മുന്പത്തെ ജന്മത്തിലേക്കാണ്  അവർ ആദ്യം പോയത് .24-24 വയസുള്ള ഒരു വീട്ടമ്മയാണവർ . ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഗ്യാസ് അടുപ്പിൽ നിന്നും വാതകം ചോർന്ന് തീപിടിക്കുന്നു . അവരുടെ വസ്ത്രത്തിലേക്ക്‌ തീ ആളിക്കയറി ദേഹത്തേക്ക് പടർന്ന് അവർ മരിക്കുന്നു . ആ  സംഭവം വിവരിക്കുമ്പോൾ അവരുടെ മുഖത്ത്  ഭയങ്കര ഭീതിയും വിമ്മിട്ടവും പ്രകടമായിരുന്നു . കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു .

ഇതുമായി ബന്ധപ്പെട്ടു മറ്റൊരു ജന്മത്തിലേക്കുകൂടി അവർ പോയി 100 ൽ കൂടുതൽ വർഷങ്ങൾക്ക് മുൻപ് ഒരു യുറോപ്യെൻ  രാജ്യത്തു പുരുഷനായിട്ടായിരുന്നു ആ ജന്മം .19-20 വയസുള്ളപ്പോൾ അയാൾ ജോലി ചെയ്തിരുന്ന ഗ്യാസ് പ്ലാന്റിൽ ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ ദേഹം മുഴുവൻ ഗുരുതരമായ പൊള്ളലേറ്റു അയാൾ ശയ്യാവലംബിയായി ആ നിലയില മരിക്കുകയും ചെയ്തു . ഇപ്പോഴത്തെ പേടി പൂർവ്വ ജന്മങ്ങളിലെ അനുഭങ്ങളുടെ ഓർമ്മയിൽ നിന്നും ഉടലെടുത്തതായിരുന്നു എന്ന് വേണം അനുമാനിക്കാൻ . എന്തെന്നാൽ ആ അനുഭവങ്ങളിലൂടെ വീണ്ടും കടന്നുപോയപ്പോൾ അവരുടെ പേടിയും അവരെ  വിട്ടുപോയി .

ഭൂതകാലാനുഭവത്തിൽ നിന്ന് വർത്തമാനത്തിലേക്ക്‌ തിരിച്ചുകൊണ്ടു വന്നു മോഹനിദ്രയിൽനിന്നും ഉണർത്തുമ്പോൾ മോഹനിദ്രയിൽ ആയിരുന്നപ്പോൾ അനുഭവപ്പെട്ട കാര്യങ്ങൾ മിക്കവാറും ഓർമ്മയുണ്ടാകും . , പക്ഷെ അതിന്റെ ദോഷങ്ങൾ ഒന്നും ഉണ്ടാകുകയില്ല . 

ചുരുക്കം ചിലരിൽ ഭാഗികമായ മറവി (partial amnesia) ഉണ്ടാകാം . അതിനാൽ മോഹനിദ്രയിലായിരുന്നപ്പോൾ അനുഭവപ്പെട്ട എല്ലാ കാര്യങ്ങളും ഓർമ്മിക്കാൻ പറ്റിയെന്നുവരില്ല . ഉണർന്നു കഴിഞ്ഞാൽ പഴയപോലെ എല്ലാം സാധാരണ നിലയിലാകും .

പൂർവ്വ ജന്മ്മാനുഭവത്തിൽ കൂടി കടന്നുപോയി കഴിയുമ്പോൾ ആ അനുഭവവുമായി ബന്ധപ്പെട്ട ഈ ജന്മത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി മനസ്സിലാകും . ഒരേ പ്രശ്നം പല ജന്മങ്ങളിൽ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഓരോ ജന്മത്തിലെയും അനുഭവത്തിലൂടെ കടന്നുപോയതിനു ശേഷം മാത്രമേ പൂർണ്ണമായി പ്രശ്നപരിഹാരം ഉണ്ടായെന്നു വരൂ .

ചില കുടുംബ പ്രശ്നങ്ങൾ , ബന്ധങ്ങളിൽ വരുന്ന ആസ്വാരസ്യങ്ങൾ (Relationship Problems) ദാമ്പത്യ പ്രശ്നങ്ങൾ , തുടങ്ങിയവയുടെ ഉത്ഭവം പൂർവ്വ ജന്മങ്ങളിൽ ആണെന്ന് കണ്ടിട്ടുണ്ട് . പരസ്പരബന്ധങ്ങളിലെ പ്രശ്നനങ്ങളിൽ ഉൾപ്പെട്ടവർ വീണ്ടും ഓരോ ജന്മത്തിലും ഒരിമിച്ചുവരുന്നതായി കാണുന്നുണ്ട് . ആ ജന്മങ്ങൾ വേറെ രാജ്യങ്ങളിലോ ദേശങ്ങളിലോ മതങ്ങളിലോ അകം . ഒരു ജന്മത്തിൽ പുരുഷനാണെങ്കിൽ മറ്റൊരു ജന്മത്തിൽ സ്ത്രീ യെന്നു വരാം . അതുപോലെ ബന്ധങ്ങളിലും മാറ്റമുണ്ടാകാം . ഒരു ജന്മത്തിൽ ഭാര്യ - ഭർത്തൃ ബന്ധമാണെങ്കിൽ വേറൊരു ജന്മത്തിൽ മാതാ/ പിതാ - പുത്രബന്ധമോ , സഹോദര ബന്ധമോ , സുഹൃത്ത് ബന്ധമോ അകം . ഈ വിഷയത്തെ പറ്റി അമേരിക്കയിലെ ഡോക്ടർ ബ്രയാൻ വൈസ്സ് (Dr . Brain  Weiss) എന്ന മനോരോഗവിധഗ്ദ്ധൻ പതിറ്റാണ്ടുകളായി PLRT  ചികിത്സകളിൽ കൂടി കിട്ടിയ വിവരങ്ങളെ ആധാരമാക്കി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് .

ഒരു ആത്മാവ് ഓരോ ജന്മവും എടുക്കുന്നത് ഒരു പ്രത്യക ഉദ്ദേശ്യ (purpose) ത്തോടുകൂടിയാണ് .അനുഭവങ്ങളിൽ കൂടി പഠിക്കുവാനും കർമ്മബന്ധങ്ങളിൽ നിന്ന് മുക്തി നേടി ഉന്നതതലങ്ങളിലേക്ക് വികസിക്കാനും (evolve to higher  spiritual levels). ആത്മീയമായ അതിനാവശ്യമായ സാഹചര്യങ്ങളും ബന്ധങ്ങളും ആണ് ആത്മാവ് തിരഞ്ഞെടുക്കുന്നത് . അങ്ങനെ പലജന്മങ്ങളിൽ കൂടി കർമ്മമുക്തമാകുമ്പോൾ പിന്നെ ജന്മങ്ങളുടെ ആവശ്യമില്ലതാകും . എങ്കിലും ഉയർന്ന തലത്തിലെത്തിയ ആത്മാക്കളും ചിലപ്പോൾ മറ്റുള്ള ആത്മാക്കളുടെ വളർച്ചയിൽ സഹായിക്കാനായി ജന്മ്മമെടുക്കുന്നുണ്ട്. ആ ഉദ്ദേശ്യം പൂർത്തിയാകുമ്പോൾ അവർ ശരീരം വെടിയുകയും ചെയ്യും. 
ഓരോ ആത്മാവും ജന്മമെടുക്കുന്നതിനുമുന്പു , ആ ജീവിതോദ്ദേശ്യത്തെ സഹായിക്കാനുതകുന്ന ഒരു രൂപരേഖ (life  plan ) ഉണ്ടാക്കുന്നുണ്ടത്രേ. ആ ജീവിതത്തിൽ  എന്തെല്ലാമാണ് അനുഭവിക്കേണ്ടതെന്നും 
പഠിക്കേണ്ടതെന്നും ചെയ്യേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണ് എന്നും ആ പ്ലാനിൽ തയ്യാറാക്കുന്നു . അതിനുശേഷം അതിനു സഹായകമായ സാഹചര്യങ്ങളും ആ സാഹചര്യങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്ന മാതാപിതാക്കളെയും തിരെഞ്ഞെടുക്കുന്നു . ജനന തീയതിയും നിശ്ചയിക്കുന്നു . അതിനാൽ നമുക്ക് ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ - ആരോഗ്യം , സാമ്പത്തികം , കുടുംബം , ബന്ധങ്ങൾ തുടങ്ങിയവ നാം തന്നെ തീരുമാനിച്ചിട്ടുള്ളതാണ് . അമേരിക്ക , ഇംഗ്ലണ്ട് , ഹോളണ്ട് തുടങ്ങിയ പല പാശ്ചാത്യ ദേശങ്ങളിലും PLRT  ഉപയോഗിക്കുന്നുണ്ട് .  മറ്റു ചികിത്സകൾ കൊണ്ട് ഫലം കിട്ടാത്ത ചില രോഗങ്ങൾ പോലും PLRT യിൽ കൂടി സുഖപ്പെടുത്താൻ കഴിയുന്നുണ്ട് . ഉദാഹരണത്തിന്  വളരെക്കാലമായി തുടർന്നുകൊണ്ടിരിക്കുന്ന ശ്വാസം മുട്ട് (Chronic asthma) , സോറിയാസിസ് (psoriasis) , ചില അലർജികൾ തുടങ്ങിയവ .
PLRT  ചെയ്യുന്നതിൽ അതിൽ വിദഗ്ത പരിശീലനം ലഭിച്ചവരായിരിക്കണം . ഹിപ്നോട്ടിക് അവസ്ഥയിൽ എങ്ങനെയുള്ള നിർദേശങ്ങളാണ് കൊടുക്കുന്നത് , എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്നതെല്ലാം ചികിത്സയെ ശരിയായ ദിശയിലേക്കു നയിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്ക്  വഹിക്കുന്നു . ചികിത്സകന്റെ വൈദഗ്ത്യത്തോടൊപ്പം അനുഭവത്തിൽക്കൂടി ലഭിക്കുന്ന അറിവും ചികിത്സയുടെ വിജയത്തിന് സഹായകമാകും . വിദഗ്ദ പരിശീലനം ലഭിച്ച ഒരു ചികിത്സകന്റെ കയ്യിൽ PLRT സുരക്ഷിതവും ഫലപ്രദവുമായ ഒരു ചികിൽസാവിധിയാണ്.