കുട്ടികളുടെ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍

Home / Children's health / കുട്ടികളുടെ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍
കുട്ടികളുടെ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍

കുട്ടികളുടെ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍

സ്ട്രെസ്സ് അല്ലെങ്കില്‍ പിരിമുറുക്കം ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണിത്. ഇന്നു ടെന്‍ഷന്‍ ഇല്ലാത്ത ആരുമില്ല. അതിനു പ്രായമോ, കാലമോ, ജാതിയോ മതമോ ഒന്നും പ്രസക്തമല്ല. ചെറിയ കുട്ടികളില്‍ പോലും ടെന്‍ഷന്‍ ഉണ്ടായിരിക്കുന്നു. സാധാരണ സംഭാഷണങ്ങളില്‍ പോലും സ്ഥിരമായി കേള്‍ക്കുന്ന വാക്കുകളാണ് ഹൊ! എന്തൊരു  ടെന്‍ഷന്‍. എനിക്കീയിടയായി ഭയങ്കര ടെന്‍ഷനാണ് എന്നൊക്കെ. ടെന്‍ഷന്‍ ഉണ്ടാക്കുന്ന എല്ലാ സാഹചര്യങ്ങളെയും സ്ട്രെസ്സ്  എന്നു വിശേഷിപ്പിക്കാം. ആ സാഹചര്യങ്ങള്‍  അഥവാ കാരണങ്ങള്‍ പലതരത്തിലുള്ളവയാകാം. കുടുംബപരമോ സമൂഹത്തിലെ ചിട്ടകളോടും പെരുമാറ്റങ്ങളോടും ബന്ധപ്പെട്ടതോ ഒക്കെ ആകാം.

ആധുനിക ജീവിത രീതിയിലും കുടുംബഘടന (family Structure) യിലും വന്നിരിയ്ക്കുന്ന  മാറ്റങ്ങള്‍ സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്. സ്ട്രെസ്സിന്റെ കാഠിന്യം അഥവാ ഒരു വ്യക്തിയെ ഇതെല്ലാം എത്രമാത്രം ബാധിക്കുന്നു എന്നത് കുറെയൊക്കെ വ്യക്തിയുടെ സ്വഭാവത്തെ അനുസരിച്ചിരിക്കും. ടെന്‍ഷന്‍  ഉണ്ടാക്കാവുന്ന സാഹചര്യങ്ങളെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നത് അതിന്റെ ഒരു പ്രധാന ഭാഗമാണ്. ചിലര്‍ക്ക്  നിസ്സാരകാരണങ്ങള്‍ വലിയ ടെന്‍ഷന്‍  ഉണ്ടാക്കും. മറ്റു ചിലര്‍ വലിയ  ബുദ്ധിമുട്ടുകളെ പോലും ആത്മനിയന്ത്രണത്തോടും ശാന്തതയോടും കൂടി നേരിടും. അതായത്, സാഹചര്യങ്ങളെ  നേരിടാനുള്ള  കഴിവ് എല്ലാവര്‍ക്കും ഒരുപോലെയാവില്ല. കയ്പുള്ള ജീവിതാനുഭവങ്ങളെ സമനില തെറ്റാതെ നേരിടാനും ശാന്തതയോടും വിവേകപൂര്‍വ്വവും കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് സ്ട്രെസ്സിനെ അതിജീവിക്കാന്‍ നമ്മെ സഹായിക്കുന്നത്.

ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ സ്ട്രെസ്സ് ഒരു വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം ഇന്നത്തെ വിദ്യാഭ്യാസ രീതിയും, വര്‍ദ്ധിച്ചുവരുന്ന മത്സര പ്രവണതയുമാണ്. മത്സരബുദ്ധിവിദ്യാഭ്യാസത്തിൻ്റെ പ്രാരംഭതലത്തില്‍ (primary level) തന്നെ തുടങ്ങുന്നു ഇതില്‍  പ്രധാന പങ്കുവഹിക്കുന്നത് മാതാപിതാക്കളാണ്. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് തൻ്റെ കുട്ടി എല്ലാ രംഗത്തും  (field)  മുന്നിലെത്തെണമെന്നാണ്. അങ്ങനെ ആഗ്രഹിക്കുന്നത് തെറ്റാണെന്ന് പറയാന്‍ വയ്യ. പക്ഷേ ആ ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തില്‍ പലപ്പോഴും അവര്‍ തന്റെ കുട്ടിയുടെ വ്യക്തിത്വത്തെ മറന്നുപോകുന്നു. കുട്ടിയുടെ സ്വാതന്ത്യ്രത്തെ മരവിപ്പിക്കുന്നു. മത്സരം(competition) നഴ്സറിയില്‍ തന്നെ തുടങ്ങുന്നു. ഒരു നല്ല സ്ക്കൂളില്‍ പ്രവേശനം കിട്ടാന്‍കുട്ടിയെ തയ്യാറാക്കുന്ന മാതാപിതാക്കള്‍ പലപ്പോഴും കുട്ടിയുടെ കഴിവിന്റെ പരിമിതികളെ അതിലംഘിക്കുന്നു. 3 വയസ്സായ കുട്ടിയെ നിര്‍ബന്ധിച്ചു പഠിപ്പിക്കുന്നു.  അവര്‍ കളിക്കേണ്ട സമയത്ത്  അക്ഷരമാല (alphabets) 1 മുതല്‍ 100വരെ എണ്ണല്‍ nursery ryhmes, ഇംഗ്ളീഷില്‍ അഭീവാദ്യം (greetings) കൂടാതെ പാട്ട്, ഡാന്‍സ് എന്നിവയിലെല്ലാം വ്യാപൃതമാക്കുന്നു. അതോടെ കുട്ടിയുടെ ടെന്‍ഷന്‍ തുടങ്ങുകയായി. പിന്നെ ദിവസം പ്രതി ടെന്‍ഷന്‍കൂടിക്കൊണ്ടിരിക്കുകയാണ്. സ്ക്കുളില്‍ പ്രവേശനം കിട്ടിക്കഴിഞ്ഞാല്‍ അടുത്തത് ക്ളാസ്സില്‍  ഫസ്റാകണം. അത് പഠനത്തില്‍ മാത്രമല്ല സ്ക്കുളിലെ എല്ലാ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുകയും അതിലെല്ലാം ഒന്നാം സ്ഥാനം നേടുകയും വേണം. അമ്മയുടെയോ അച്ഛന്റെയോ  കുട്ടുകാര്‍ വീട്ടില്‍ വന്നാല്‍ അവരുടെ  മുന്നില്‍ കൂട്ടി ഒരു പ്രദര്‍ശന വസ്തുവായിത്തിരുന്നു അറിയുന്ന എല്ലാകലകളും ചിലപ്പോള്‍ അറിയാത്തവയും അതിഥികളുടെ  മുമ്പില്‍ അവതരിപ്പിക്കുകയും വേണം. അങ്ങനെ മാതാപിതാക്കളുടെ മോഹങ്ങള്‍ ളുടെ  മുമ്പില്‍ അവതരിപ്പിക്കുകയും വേണം. അങ്ങനെ മാതാപിതാക്കളുടെ മോഹങ്ങള്‍  വര്‍ദ്ധിക്കുന്നതോടൊപ്പം  കുട്ടിയുടെ  സ്ട്രെസ്സും വര്‍ദ്ധിക്കുന്നു. മാതാപിതാക്കളുടെ  പ്രതിക്ഷകള്‍ക്കൊപ്പം ഉയരാന്‍ കഴിയാതെ വന്നാല്‍  കുട്ടിയില്‍ കുറ്റബോധം  നാമ്പെടുക്കും.   അതു വിട്ടുപോകാത്ത സ്ട്രെസ്സ് ആയും  പിന്നീട് ജീവിത പ്രശ്നമായും  മാറാം. മറ്റുകുട്ടികളുമായി  താരതമ്യപ്പെടുത്തി ചില മാതാപിതാക്കള്‍  സ്വന്തം കുട്ടിയെ  തരംതാഴ്ത്തി  പറയാറുണ്ട്.   അത് കുട്ടി കുടുതല്‍ മിടുക്കനാവാന്‍ ശ്രമിക്കുന്നതായിരിക്കാം. പക്ഷേ പലപ്പോഴും  ഈ താരതമ്യം കുട്ടിയുടെ  മനോബലം  കുറയ്ക്കുകയും അപകര്‍ഷതാബോധത്തിനിടയാക്കുകയും ചെയ്യും.   ഒരു വീട്ടില്‍ രണ്ടുകുട്ടികള്‍  ഉണ്ടെങ്കില്‍  രണ്ടുപേരുടെയും  രൂചി ഒരുപോലെയാകണമെന്നില്ല. ഒരാള്‍ക്ക്  പഠിപ്പിലാണ് അഭിരുചിയെങ്കില്‍  മറ്റേയാള്‍ക്ക്  സംഗീതത്തിലോ  സ്പോര്‍ട്സിലോ ആയിരിക്കും  കുടുതല്‍ അഭിരൂചി. അപ്പോള്‍ ഒരാളുടെ പഠനത്തിലെ സമാര്‍ത്ഥ്യം മറ്റേയാള്‍ക്ക് ഉണ്ടായെന്നു വരില്ല. കുട്ടിയുടെ രുചി (talent)അറിഞ്ഞ്  അതിനനുസരിച്ച്  അവരെ പ്രോത്സാഹിപ്പിക്കുകയാണ്  മാതാപിതാക്കള്‍ ചെയ്യേണ്ടത്.  അല്ലാതെ പരീക്ഷയില്‍  മാര്‍ക്ക് കുറഞ്ഞാല്‍  മാര്‍ക്ക് കൂടുതല്‍ കിട്ടിയ കുട്ടിയെ മാതൃകയാക്കിക്കാട്ടി  തന്റെ കുട്ടിയെ ശാസിക്കുന്നത്  അവരെ കൂടുതല്‍ നിരുത്സാഹപ്പെടുത്തുകയായിരിക്കും ചെയ്യുക.

ഇന്നത്തെ പഠനരീതിയില്‍ വന്നിരിക്കുന്ന  വേറൊരു പ്രധാന പ്രശ്നം  ട്യൂഷന്‍ എന്ന ബിസിനസ്സാണ്.  ഒരു കാല്‍ നൂറ്റാണ്ടു  മുമ്പുവരെ  ട്യൂഷന്‍ ഇത്രയും വ്യാപകമായിരുന്നില്ല.  ചില കുട്ടികള്‍ക്ക്  ചില വിഷയങ്ങളില്‍  പുറകിലാകുമ്പോള്‍  മാത്രം ആ വിഷയങ്ങള്‍ക്കുവേണ്ടി  ട്യൂഷന്‍ ഏര്‍പ്പെടുത്താറുണ്ട്.  ഇന്നങ്ങനെയല്ല ഒരുവിധം എല്ലാ കുട്ടികള്‍ക്കും മിക്കവിഷയങ്ങള്‍ക്കും ട്യൂഷന്‍ ഉണ്ടാകും.  അതും സ്ട്രെസ്സിനൊരു കാരണമാകുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ  ദിനചര്യ  tution-school-tution-homework എന്ന  ഒരു ചക്രത്തിലാണ് ഈ  ശോല മേയഹല  കാരണം കുട്ടിക്ക്  ശാരീരിക – മാനസിക  വിശ്രമത്തിനോ  out door activites- നോ സമയം കിട്ടുന്നില്ല.   സ്ക്കുളും  ട്യൂഷനും  കഴിഞ്ഞ്  വരുമ്പോഴേക്കും കുട്ടി ക്ഷീണിച്ചിരിക്കും.  പിന്നെ പഠിക്കാനിരിക്കുമ്പോള്‍  ശ്രദ്ധിക്കാന്‍  സാധിക്കില്ല.   ഏകാഗ്രത  (concentration) കിട്ടുകയില്ല  കൂടാതെ ഈ മന: സംഘര്‍ഷം  പല അസുഖങ്ങള്‍ക്കും  കാരണമായേക്കാം.   തലവേദന, ഉറക്കിമില്ലായ്മ, വയറുവേദന പെട്ടെന്നു ദേഷ്യം  വരിക,  കാരണമില്ലാതെ  വഴക്കിടുക, കരയുക തുടങ്ങിയ ലക്ഷണങ്ങള്‍  അങ്ങനെയുള്ള  സ്ട്രെസ്സിന്റെ  ഫലമാകാം.  കാരണം മനസ്സിലാക്കി തക്കസമയത്ത്  പരിഹാരം കണ്ടില്ലെങ്കില്‍  വിഷാദ (  depression) രോഗത്തിനും  ആത്മഹത്യാ പ്രവണതക്കു പോലും ഇടയായേക്കാം.

10-ാം ക്ളാസ്സ്  മുതല്‍  12-ാം ക്ളാസ്സ്  വരെയുള്ള  പഠനകാലം പ്രത്യേക ശ്രദ്ധ അര്‍ഹിയ്ക്കുന്നതാണ്.  ഭാവിയെ നിശ്ചയിക്കുന്ന നിര്‍ണ്ണായകമായ വര്‍ഷങ്ങളാവ.  ഡോക്ടര്‍, എഞ്ചിനീയര്‍,. കംപ്യൂട്ടര്‍ എഞ്ചിനീയര്‍ എന്നെല്ലാമുള്ള  ലക്ഷ്യങ്ങളുമായാണ്  ആ മുന്നുവര്‍ഷങ്ങള്‍  കുട്ടികളുടെ മുമ്പില്‍ എത്തുന്നത്.   മാതാപിതാക്കളുടെയും ടീച്ചര്‍മാരുടേയും സമ്മര്‍ദ്ദം  കുട്ടിയുടെ ടെന്‍ഷന്‍ കൂട്ടുന്നു.
ഈസമയത്ത്  ഇവര്‍ ഒരു പ്രത്യേക  പരിസ്ഥിതിയിലൂടെയാണ്  കടന്നുപോകുന്നത്.  കുട്ടിയുടെ വളര്‍ച്ചയുടെ ഭാഗമായുള്ള ശാരീരികമായ  മാറ്റങ്ങളോടൊപ്പം  പല മാനസിക മാറ്റങ്ങളും  ഉണ്ടാക്കുന്ന  ഒരു ജീവിത ഘട്ടമാണിത്.   തന്റെ ഭാവിയെക്കുറിച്ചുള്ള ആകാംഷ, നല്ല കോളേജില്‍ ഇഷ്ടപ്പെട്ട  വിഷയത്തില്‍  അഡ്മിഷന്‍  കിട്ടുമോയെന്ന ആശങ്ക, അതിനു തക്കവിധത്തില്‍  പരീക്ഷയില്‍ ഉയര്‍ന്ന  മാര്‍ക്കു കിട്ടുമോ എന്ന ഉല്‍കണ്ഠ,ഇതെല്ലാം  സാധാരണമാണ്. അതോടെ  പരീക്ഷ പലര്‍ക്കും  ഒരു പേടി സ്വപ്നമായി  മാറുന്നു.  ചിട്ടയായി പഠിക്കാത്തവര്‍ക്ക്  കുടുതല്‍ പ്രശ്നമുണ്ടാക്കുന്നു.
ടെന്‍ഷന്‍ കൊണ്ട് വിശപ്പും ഉറക്കവും കുറഞ്ഞേക്കാം ഉല്‍കണ്ഠ ( Anxeity) പേടി,ഏകാഗ്രതയില്ലായ്മ, പഠിച്ചത് ഓര്‍മയില്‍  നില്‍ക്കുന്നില്ല തുടങ്ങിയ  പ്രശ്നങ്ങള്‍  അല്‍പം ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളു. ഇതില്‍ കുട്ടികളും, മാതാപിതാക്കളും , ടീച്ചര്‍മാരും  സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട  ചില കാര്യങ്ങള്‍ താഴെകൊടുക്കുന്നു.
* കുട്ടികള്‍ക്ക്  ഒരു പഠനക്രമം  /ചിട്ട (regular-habit)  ഉണ്ടാക്കുന്നത്  ഫലപ്രദമാണ്.
* പഠിക്കാന്‍  ഒരു സ്ഥലവും സമയവും നിശ്ചയിച്ച് അതിനെ follow ചെയ്യാന്‍ ശ്രമിക്കുക

* പഠിക്കാന്‍ ഒരു ടൈംടേബിള്‍ ഉണ്ടാക്കി അതിനനുസരിച്ച് പഠിക്കുക

* പഠിക്കുന്ന സ്ഥലത്ത് ടി.വി. മുതലായ ഉപകരണങ്ങള്‍  കഴിവതും ഒഴിവാക്കുക അല്ലെങ്കില്‍ അവ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ഇത് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.
* കുറേനേരം  തുടര്‍ച്ചയായി പഠിക്കുമ്പോള്‍ എകാഗ്രത ( concentration) കുറയാന്‍  സാദ്ധ്യതയുണ്ട്. അതിനാല്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പഠിച്ചുകഴിഞ്ഞാല്‍ 10 മിനിട്ട് യുലമസ എടുക്കണം. എഴുന്നേറ്റ് നടക്കുകയോ  ൃലഹമഃ ചെയ്യാനുതകുന്നമറ്റെന്തങ്കിലും ചെയ്യുകയോ ആവാം. അതുകഴിഞ്ഞ് വീണ്ടും പഠിക്കാനിരിക്കുമ്പോള്‍ ഏകാഗ്രത കിട്ടും.
* രാത്രി ഉറങ്ങുന്നതിനു മുമ്പ്  കുറച്ചുനേരം കണ്ണടച്ചിരുന്ന്  എല്ലാ വിചാരങ്ങളേയും  സ്വീച്ച് ഓഫ് ചെയ്ത്  റിലാക്സ് ചെയ്യുക.   അപ്പോള്‍ സ്വയം  ചില suggestions കൊടുക്കാം     എനിയ്ക്ക്  നല്ല ശ്രദ്ധയോടുകൂടി എല്ലാ വിഷയവും  പഠിയ്ക്കാനും പഠിച്ചതെല്ലാം  ഓര്‍മ്മയില്‍  സൂക്ഷിക്കാനും കഴിയുന്നു.  അതിനാല്‍ പരീക്ഷകള്‍  നന്നായി ചെയ്യാനും  നല്ലമാര്‍ക്കോടുകൂടി പാസ്സാകാനും  കഴിയുമെന്ന വിശ്വാസം  എനിയ്ക്കുണ്ട്.  ഇതു കുറച്ചു പ്രാവശ്യം  ആവര്‍ത്തിച്ചതിനുശേഷം  ഉറങ്ങാം.
* കുറഞ്ഞത് എട്ടുമണിക്കുറെങ്കിലും ഉറങ്ങണം
* രാവിലെ  ഉണരുമ്പോള്‍  15 മിനിറ്റ് ധ്യാനം  (meditation) ചെയ്യുന്നത് നല്ലതാണ് അതിനുശേഷം തലേ ദിവസം പഠിച്ചത്  പ്രധാനഭാഗങ്ങള്‍  ഒന്നുകൂടി ഓര്‍മിക്കാന്‍  ശ്രദ്ധിയ്ക്കുക.
* എപ്പോഴും  ഗുണാത്മകമായി  (positive) മാത്രം ചിന്തിക്കുക,. സ്വയം വിശ്വസിക്കുക, ശരിയായ  ആഹാരം വേണ്ട  സമയത്ത്  കഴിക്കുക. ധാരാളം  വെള്ളവും  മറ്റു പാനീയങ്ങളും  (fruit juice)  കഴിക്കേണ്ടത് ആവശ്യമാണ്.
കുട്ടികളുടെ പിരിമുറുക്കം  (stress)   കുറയ്ക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
* മാതാപിതാക്കളുടെ  പ്രതിക്ഷകള്‍ കുട്ടികള്‍ക്ക്  ഒരു ഭാരമായിത്തിരാതിരിക്കാന്‍  ശ്രദ്ധിയ്ക്കണം.
* കുട്ടികളോട്  സംസാരിക്കുമ്പോള്‍  നിഷേധാത്മകമായ  (negative ) വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍  ശ്രദ്ധിയ്ക്കുക.  എപ്പോഴും നന്നായി മാര്‍ക്കു വാങ്ങുന്ന  തന്റെ കുട്ടിക്ക്  ഒരു പ്രാവശ്യം പ്രതീക്ഷിച്ചപോലൂള്ള  മാര്‍ക്കു  കിട്ടിയില്ലെങ്കില്‍  അതിന്റെകാരണം  അന്വേഷിച്ചറിഞ്ഞ്  കുട്ടിയെ പ്രോത്സാഹിപ്പിക്കുകയാണ്  വേണ്ടത്.  അല്ലാതെ കുട്ടിയെ  എല്ലാവരുടേയും  മുന്നില്‍ വച്ച് ശാസിക്കുകയോ  മറ്റുകുട്ടികളുമായി  താരതമ്യപ്പെടുത്തി  അവഹേളിക്കുകയോ  ചെയ്ത് അവരുടെ  മനോബലം കുറയ്ക്കാതിരിക്കാന്‍  ശ്രദ്ധിയ്ക്കണം.
* ചെറിയ കുടുംബങ്ങളുടെ  (nuclear family ) കാലമാണിപ്പോള്‍  പലപ്പോഴും കുട്ടികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍  തുറന്നു സംസാരിക്കാന്‍ പറ്റിയ അവസരമോ  വിശ്വാസമോ കിട്ടുന്നില്ല.   അത് അവരുടെ സ്ട്രെസ്സ്  വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.   ദിവസത്തില്‍ കുറച്ചുസമയം  ( ഒരു മണിക്കുറെങ്കിലും) കുട്ടികളുടെ  കൂടെ ചെലവഴിക്കാനും  അവരുമായി തുറന്നു സംസാരിക്കാനും  അവരുടെ പ്രശ്നങ്ങളെപ്പറ്റി അന്വേഷിച്ച്  അവരെ സഹായിക്കാനും  മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കണം.   കുട്ടികള്‍ പ്രശ്നങ്ങള്‍ പറയുമ്പോള്‍  വിമര്‍ശന രീതി  ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക.
കുട്ടികളുടെ വളര്‍ച്ചയില്‍ പ്രത്യേകിച്ചും 10 മുതല്‍ 18വരെയുള്ള പ്രായം മാനസികവും  ശാരീരികവുമായ  പല മാറ്റങ്ങളും  ഉണ്ടാകുന്ന സമയമാണ്.  അപ്പോള്‍ പല കുട്ടികളും  അന്തര്‍മുഖമായിരിക്കാം.  ഏകാന്തത അനുഭവിക്കാം.   ഒരു തരം അരക്ഷീതാവസ്ഥ അവരുടെ മനസ്സില്‍  കടന്നുകൂടാം.  അപ്പോള്‍ മാതാപിതാക്കളുടെ  സപ്പോര്‍ട്ട് കൂടുതല്‍  ആവശ്യമാണ്.  നിങ്ങളെ പൂര്‍ണ്ണമായും ആശ്രയിക്കാം എന്നും  ഏതു സാഹചര്യത്തിലും സഹായത്തിനായി  നിങ്ങള്‍ കൂടെയുണ്ടെന്നുള്ള  വിശ്വാസം കുട്ടിയുടെ  മനസ്സില്‍ ഉണ്ടാക്കണം.  കുട്ടിയുടെ  സ്ട്രെസ്സും  ഉല്‍കണ്ഠയും കുറച്ച്  റിലാക്സ്ഡ് ആകാന്‍  അതു സഹായിക്കും.
ചുരുക്കത്തില്‍  പറഞ്ഞാല്‍  സ്ട്രെസ്  ഇന്ന് കുട്ടികളുടെ  ജീവിതത്തില്‍  ഒരു വലിയ  പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്.  അതിനെ ലഘുകരിക്കാനും അത് ഒരു മാനസിക  പ്രശ്നമായി  വളരാതിരിക്കാനും  നമുക്കു സഹായിക്കാന്‍ കഴിയും.   കൌണ്‍സിലിംങ്ങിന് അതില്‍ ഒരു പ്രധാന  പങ്കു വഹിക്കാനാവും.  മാതാപിതാക്കള്‍ക്കും  ടീച്ചര്‍മാര്‍ക്കും  ഉപദേഷ്ടാക്കള്‍ ( കൌണ്‍സിലേഴ്സ്)  ആയി മാറാം.   വേണ്ടി വന്നാല്‍  ഒരു പ്രൊഫഷണലിന്റെസഹായം  തേടുന്നത് നല്ലതാണ്.  ഹിപ്നോതെറാപ്പി  കൊണ്ട് സ്ട്രെസ്സ്മുലമുള്ള  പ്രശ്നങ്ങള്‍ വളരെ വേഗം  പരിഹരിക്കാന്‍ കഴിയും. രണ്ടു മുന്നു  sessions/sittings  കൊണ്ട്  നല്ല ഫലം കിട്ടുന്നതാണ്.
ഹിപ്നോതെറാപ്പി  വളരെ സുരുക്ഷിതമായ  മരുന്നില്ലാത്ത ഒരു ചികിത്സാരീതിയാണ്. ആത്മവിശ്വാസം  വീണ്ടെടുക്കാനും പഠിപ്പില്‍  എകാഗ്രത  കുറയുക. ഓര്‍മ്മശക്തി  കുറയുക, പരീക്ഷപ്പേടി തുടങ്ങിയവ  പരിഹരിക്കാനും ഫലപ്രദമാണിത്.  കൂടാതെ ടെന്‍ഷന്‍  കൊണ്ടുണ്ടാകുന്ന  തലവേദന, ഉറക്കിമില്ലായ്മ, വിശപ്പില്ലായ്മ, nervousness, depression തുടങ്ങിയ ഇല്ലാതാക്കാനും  ഹിപ്നോതെറോപ്പി സഹായിക്കും.
തയ്യാറാക്കിയത്
ഡോ. പി. ഉമാദേവി

Leave a Reply

Your email address will not be published.